വേനൽക്കാലം ഉണ്ടായിരുന്നിട്ടും പാലത്തിന്റെ നിർമാണം തുടങ്ങിയത് മഴക്കാലമായതോടെ, എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം, ക്രോസ്സ് വേ പാലം അടച്ചതോടെ യാത്രക്കാർക്ക് ഇരട്ടി തലവേദന, സ്കൂൾ കുട്ടികളും ദുരുതത്തിൽ, മുണ്ടക്കയം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷം, ദിനംപ്രതി മുറുകുന്ന ​ഗാതാ​ഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ

Spread the love

മുണ്ടക്കയം: അഴിക്കും തോറും കൂടുതൽ മുറുകുന്ന ​ഗാതാ​ഗത കുരുക്കാണ് നിലവിലെ മുണ്ടക്കയത്തെ സാഹചര്യം.

video
play-sharp-fill

ക്രോസ്സ് വേ പാലം അടച്ചതോടെ യാത്രക്കാർക്ക് ഇരട്ടി തലവേദന ആയി. സ്ഥിരം പോകുന്ന വഴി മാറിയതോടെ സ്കൂൾ കുട്ടികളും ദുരുതത്തിലാണ്.

സ്കൂൾ തുറന്നതോടെ നിലവിൽ രാവിലെയും വൈകീട്ടും മുണ്ടക്കയം ടൗണിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷമാണ്. പാലം പണിക്കായി മഴക്കാലത്ത് പാലം ഒരു മാസം അടച്ചിടുന്നതോടെ യാത്രക്കാർ ദുരിതത്തിലാകുമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വേനൽക്കാലം ഉണ്ടായിരുന്നിട്ടും അന്ന് യാതൊരു നടപടിയും എടുക്കാൻ തയ്യാറാകാത്ത അധികൃതർ മഴക്കാലമായപ്പോൾ പണി തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു.

മഴക്കാലത്ത് പാലം പണിയും അഴിമതിയും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള നീക്കമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് മുതൽ ഒരു മാസത്തേക്ക് പാലത്തിൽ കൂടിയുള്ള ​ഗതാ​ഗതം നിരോധിച്ചിരിക്കുകയാണ്.