കായികപ്രേമികളുടെ വലിയ സ്വപ്നം; മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നിര്‍മ്മാണം അവസാനഘട്ടത്തില്‍

Spread the love

മുണ്ടക്കയം: കായികപ്രേമികളുടെ വലിയ സ്വപ്നമായ മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നിര്‍മ്മാണം അവസാനഘട്ടത്തില്‍. കായികഭൂപടത്തില്‍ പുതുചരിത്രം തീർത്താണ് പഞ്ചായത്ത് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നത്.

video
play-sharp-fill

നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയില്‍ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ഒരു നിയോജകമണ്ഡലത്തില്‍ ഒരു കളിസ്ഥലമെന്ന പദ്ധതിയില്‍പ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻചന്ത സ്റ്റേഡിയം നവീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചെയിൻ ലിങ്ക്ഡ് ഫെൻസിംഗ്, ഗാലറി എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്.  1.25 കോടി രൂപയാണ് പദ്ധതി ചെലവ്.

ആധുനികനിലവാരത്തിലാണ് നിർമ്മാണം. വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കാൻ സൗകര്യമുണ്ടാകും. അത്ലറ്റിക്സ് മത്സരങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കും..

ഫ്ളഡ്ലിറ്റ് മാതൃകയില്‍ 200 വാട്ട്സിന്റെ നാല്പതോളം ലൈറ്റുകളുണ്ട്. ഗ്രൗണ്ടിന് ചുറ്റും 400 മീറ്ററോളം നീളത്തില്‍ ഒന്നര മീറ്റർ വീതിയില്‍ നടപ്പാതയും സജ്ജീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് സംവിധാനവുമുണ്ട്. നിരവധി പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്.