മുണ്ടക്കയത്തിന് എന്താ കൊമ്പുണ്ടോ?; നാട് മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിട്ടും സാധനങ്ങള്‍ വാങ്ങുന്നതിന് എന്ന പേരില്‍ മുണ്ടക്കയം ടൗണില്‍ മാസ്കും, സാമൂഹിക അകലവും പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നു; മുണ്ടക്കയം പൊലീസ് ഇതൊന്നും കാണുന്നില്ലേ..?
സ്വന്തം ലേഖകന്‍
മുണ്ടക്കയം: നാട് മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിട്ടും ലോക്കാകാതെ കിടക്കുന്ന നാടാണിപ്പോള്‍ മുണ്ടക്കയം. കോവിഡ് മഹാമാരി മനുഷ്യനെ കൊല്ലുന്നതോ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പണിയെടുക്കുന്നതോ ഈ നാട്ടുകാരോ ഇവിടുത്തെ പൊലീസോ അറിയുന്നില്ല.
സാധനങ്ങള്‍ വാങ്ങുന്നതിന് എന്ന പേരില്‍ മുണ്ടക്കയം ടൗണില്‍ ആളുകളുടെ കൂട്ടയിടിയാണ്. എന്നാല്‍ മിക്ക ആളുകളും ‘വെറുതെ ടൗണിലേക്ക്’ ഇറങ്ങുന്നവരാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാനിറങ്ങുന്ന വിഭാഗത്തിന് കൂടി രോഗഭീഷണി ഉയര്‍ത്തുകയാണ് ഇത്തരം ആളുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളപ്പേപ്പറില്‍ എഴുതിയ സത്യവാങ്ങ്മൂലം കയ്യില്‍ കരുതി വെറുതെ കറങ്ങിനടക്കുന്നവരുമുണ്ട്. സത്യവാങ്ങ്മൂലം ഇല്ലെങ്കിലും മുണ്ടക്കയത്ത് പ്രശ്‌നമൊന്നും ഉണ്ടാവില്ല. കാരണം, ഇതൊന്നും തിരക്കാന്‍ ഇവിടുത്തെ കുപ്രസിദ്ധ പൊലീസ് സ്റ്റേഷനിലെ ഏമാന്മാര്‍ക്ക് സൗകര്യമുണ്ടാവില്ല.
ലോക്ക് ഡൗണ്‍ സമയത്തും ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡുകളില്‍ കിടന്ന് യഥേഷ്ടം ഓട്ടം പിടിക്കുന്നുണ്ട്. പൊലീസിന്റെ മൂക്കിന്റെ തുമ്പത്താണ് നിയമലംഘനങ്ങള്‍ നടക്കുന്നത്. ടൗണിലിറങ്ങി ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പിലാക്കേണ്ട ചുമതലയുള്ള പൊലീസുകാരാണ് മുണ്ടക്കയത്തെ കയറൂരി വിടുന്നത്.
ആരോഗ്യ സംവിധാനങ്ങളെയും സര്‍ക്കാരിനെയും കൊഞ്ഞനം കുത്തുന്ന ഈ നാടും ഇവിടുത്തെ പൊലീസുകാരും കോവിഡില്‍ തകര്‍ന്ന് പോകാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം..!