
മുണ്ടക്കയം : ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് മുണ്ടക്കയത്ത് പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ വീട്ടിൽ സെയ്ദലിയാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടർന്ന് വന്ന പ്രതിയുടെ ബുള്ളറ്റ് മുണ്ടക്കയം ടൗണിലൂടെ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. പ്രതിയുടെ ബുള്ളറ്റിനു മുൻപിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുടെ കാറും പൊലീസ് ഉദ്യോഗസ്ഥൻ്റെ കാറും വട്ടം വെച്ച് വിലങ്ങിയാണ് സെയ്ദലിയെ പോലീസ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് കുമളി വഴി മുണ്ടക്കയത്തേക്ക് വരുകയായിരുന്ന യുവാവിൽ നിന്ന് രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് സംഘം പിടിച്ചെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും , മുണ്ടക്കയം എസ് എച്ച് ഒ രാകേഷ് കുമാറും , എസ് ഐ വിപിൻ കെ വി യും ചേർന്നാണ് പ്രതിയെ പിടികൂടിയത്.