video
play-sharp-fill

നാട്ടുകാർക്ക് മുണ്ടക്കയം പഞ്ചായത്തിന്റെ മാലിന്യപ്പാര: റബർ തോട്ടത്തിൽ പഞ്ചായത്തിന്റെ മാലിന്യം തള്ളൽ: ജനവാസ കേന്ദ്രത്തിലുള്ളത് 150 ലോഡിലേറെ മാലിന്യം; ദുരിതം സഹിച്ച് മുണ്ടക്കയം നിവാസികൾ

നാട്ടുകാർക്ക് മുണ്ടക്കയം പഞ്ചായത്തിന്റെ മാലിന്യപ്പാര: റബർ തോട്ടത്തിൽ പഞ്ചായത്തിന്റെ മാലിന്യം തള്ളൽ: ജനവാസ കേന്ദ്രത്തിലുള്ളത് 150 ലോഡിലേറെ മാലിന്യം; ദുരിതം സഹിച്ച് മുണ്ടക്കയം നിവാസികൾ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് സംവിധാനം ഒരുക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ നാട്ടുകാർക്ക് മാലിന്യപ്പാരയുമായി മുണ്ടക്കയം പഞ്ചായത്ത്. മുണ്ടക്കയം മാർക്കറ്റിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളാണ് പറത്താനം റൂട്ടിൽ വെട്ടുകല്ലാംകുഴി ഭാഗത്തെ ജനവാസ കേന്ദ്രത്തിലെ റബർതോട്ടത്തിൽ അധികൃതർ തള്ളുന്നത്. പഞ്ചായത്തിന്റെ മാലിന്യപ്പാരയിൽ മൂക്കുപൊത്തുന്നജനം അതീവ ദുരിതത്തിലാണ്. ഇവിടെ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് മണിമലയാറ്റിലാണ്. ഈ വെള്ളമാണ് വാട്ടർ അതോറിറ്റി അടക്കം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നതും.


മുണ്ടക്കയം – പറത്താനം റൂട്ടിൽ വെട്ടുകല്ലാം കുഴിയിൽ പഞ്ചായത്തിന് ഒരേക്കർ സ്ഥലം നിലവിലുണ്ട്. ഈ സ്ഥലത്താണ് വർഷങ്ങളായി മാലിന്യം തള്ളുന്നത്. മാലിന്യ സംസ്‌കരണത്തിനെന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവനക്കാരെ ഉപയോഗിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. ഈ ശേഖരിക്കുന്ന മാലിന്യത്തിൽ ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടവും, ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യവും, കക്കൂസ് മാലിന്യവും അടക്കമുണ്ട്. ദിവസവും ലോഡ് കണക്കിന് മാലിന്യമാണ് പഞ്ചായത്ത് അധികൃതർ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് വെട്ടുകല്ലാംകുഴിയിലെ ജനവാസ കേന്ദ്രത്തിൽ തള്ളുന്നത്. ഇത്തരത്തിൽ തള്ളുന്ന മാലിന്യമാണ് ഒരു നാടിനെയാകെ ദുരിതത്തിലാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ ഡമ്പിങ് യാർഡായാണ് ഈ പ്രദേശത്തെ ഇവർ ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുനൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ചരിഞ്ഞ പ്രദേശമായതിനാൽ തന്നെ റോഡിൽ നിന്നും മാലിന്യങ്ങൾ റബ്ബർ തോട്ടത്തിലേയ്ക്ക് തള്ളുമ്പോൾ ഇത് നേരെ എത്തുന്നത് സാധാരണക്കാരുടെ വീടുകളിലേയ്ക്കാണ്. ഇവിടങ്ങളിലെല്ലാം കൊടിയ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഇത്ുകൂടാതെയാണ് പ്രദേശത്ത് മഴപെയ്യുമ്പോൾ മാലിന്യത്തിൽ നിന്നുള്ള മലിനജലം ഒഴുകിയിറങ്ങി ജലസ്രോതസുകളെ മലിനപ്പെടുത്തുന്നത്. കിണറുകളിലും, മണിമലയാറ്റിലും ഈ വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ സമീപ പ്രദേശത്തെ ജല സ്രോതസുകളെല്ലാം മലിനമാകുമെന്ന ഭീതിയും ആളുകൾക്കുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളുന്നത് അവസാനിപ്പിച്ച് അടിയന്തരമായി മാലിന്യ സംസ്‌കരണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നു കണ്ടെത്തിയിട്ടും ഇതുവരെയും മാലിന്യം തള്ളൽ തടയാനുള്ള കാര്യമായ നടപടികളൊന്നും പഞ്ചായത്തും സ്വീകരിക്കുന്നില്ല.