മുണ്ടക്കയത്ത് വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖകന്‍

മുണ്ടക്കയം: കോരുത്തോട് പനയ്ക്കച്ചിറയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പെരുവന്താനം പാലുര്‍കാവ് മാന്തറയില്‍ വീട്ടില്‍ ധനേഷ്(45) ആണ് മരിച്ചത്.

പനവേലില്‍ ഭാഗത്ത് വിജയന്‍ എന്നയാളുടെ പഴയ വീട് പൊളിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. നിലവില്‍ ഇടുക്കി പുഞ്ചവയല്‍ 504 ല്‍ ഭാര്യ വീട്ടിലാണ് ധനേഷ് താമസിക്കുന്നത്. മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group