video
play-sharp-fill
2017 വരെ ബോയിസ് എസ്റ്റേറ്റിലെ ട്രാക്റ്റര്‍ ഡ്രൈവറായിരുന്ന മയക്ക്മരുന്ന് രാജാവിന്റെ വളര്‍ച്ച അവിശ്വസനീയം; ഇന്ന്  കോടികളുടെ ആസ്തിയുള്ള മുതലാളി;  രണ്ട് വര്‍ഷം മുന്‍പ് നടന്ന മകളുടെ വിവാഹത്തിന് നല്കിയത് ഒരു കിലോ സ്വര്‍ണ്ണം; കൂലിതൊഴിലാളിയില്‍ നിന്ന് ഹൈറേഞ്ച് അടക്കിവാഴുന്ന മയക്ക്മരുന്ന് രാജാവിലേക്കുള്ള വളര്‍ച്ചക്ക് വളമിട്ടത് പൊലീസും, എക്‌സൈസും, രാഷ്ട്രീയക്കാരും

2017 വരെ ബോയിസ് എസ്റ്റേറ്റിലെ ട്രാക്റ്റര്‍ ഡ്രൈവറായിരുന്ന മയക്ക്മരുന്ന് രാജാവിന്റെ വളര്‍ച്ച അവിശ്വസനീയം; ഇന്ന് കോടികളുടെ ആസ്തിയുള്ള മുതലാളി; രണ്ട് വര്‍ഷം മുന്‍പ് നടന്ന മകളുടെ വിവാഹത്തിന് നല്കിയത് ഒരു കിലോ സ്വര്‍ണ്ണം; കൂലിതൊഴിലാളിയില്‍ നിന്ന് ഹൈറേഞ്ച് അടക്കിവാഴുന്ന മയക്ക്മരുന്ന് രാജാവിലേക്കുള്ള വളര്‍ച്ചക്ക് വളമിട്ടത് പൊലീസും, എക്‌സൈസും, രാഷ്ട്രീയക്കാരും

സ്വന്തം ലേഖകന്‍

 

കോട്ടയം: മന്ത്രിക വിദ്യ കൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെറുക്കന്റെ മുത്തശ്ശിക്കഥ പോലെ വിചിത്രം! സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയിലെ ഈ ഡയലോഗ് പോലെയാണ് മുണ്ടക്കയത്തെ മയക്ക് മരുന്ന് രാജാവിന്റെ കഥ. പക്ഷേ, രാജകുമാരനും രാജാവുമൊക്കെയാകാന്‍ കൂട്ടുപിടിച്ചത് മയക്കുമരുന്ന് മാഫിയയെ ആണെന്ന് മാത്രം.

അതേ, 2017 വരെ ബോയിസ് എസ്റ്റേറ്റിലെ ട്രാക്റ്റര്‍ ഡ്രൈവറായിരുന്ന മയക്ക്മരുന്ന് രാജാവിന്റെ വളര്‍ച്ച അവിശ്വസനീയം എന്ന് തന്നെ വിശേഷിപ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

2017വരെ ബോയിസ് എസ്‌റ്റേറ്റില്‍ ട്രാക്ടര്‍ ഓടിച്ചിരുന്ന ഡ്രൈവറായിരുന്ന ഇയാള്‍ ഇന്ന് ഹൈറേഞ്ച് അടക്കിവാഴുന്ന മയക്ക് മരുന്ന് രാജാവാണ്. രണ്ട് വര്‍ഷം മുന്‍പ് മകളുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് ഒരു കിലോ സ്വര്‍ണ്ണമാണ്. എക്‌സൈസും പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പത്തോളം ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്ട്രീയക്കാരും മയക്ക് മരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്തും ഓശാരം പറ്റിയുമാണ് ഇയാളെ വളര്‍ത്തി വലുതാക്കി മയക്ക് മരുന്ന് മാഫിയ തലവനാക്കി മാറ്റിയത്.

 

 

പ്രദേശത്തെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് ഇയാളുടെ സഹായികളിൽ പ്രധാനി.

 

ഇയാളുടെ നേതൃത്വത്തിലാണ് ചോറ്റിയില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചീട്ടുകളി ക്ലബ്. വി.ഐ.പി മാര്‍ നിത്യ സന്ദര്‍ശകരായുള്ള ക്ലബില്‍ പണം വെച്ചുള്ള ചീട്ടുകളിയും മദ്യസല്‍ക്കാരവുമാണ് നടക്കുന്നത്.

 

ക്ലബിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നതും

മുപ്പത്തഞ്ചാം മൈലിലെ മയക്ക് മരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതും ഈ ഉദ്യോഗസ്ഥനാണെന്ന് തേര്‍ഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

ബാംഗ്ലൂരില്‍ നിന്ന് തമിഴ്‌നാട് വഴി കടത്തികൊണ്ട് വരുന്ന മയക്ക്മരുന്ന് കുമളിയിലെത്തിച്ച് കാര്‍ മാര്‍ഗമാണ് മുണ്ടക്കയത്തേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ മയക്ക് മരുന്ന് എത്തിക്കുന്നത് ഇടുക്കി ജില്ലയില്‍ ജോലി ചെയ്യുന്ന വിവാദ എഎസ്‌ഐ യുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാ സിറ്റി കാറിലാണ്. വണ്ടന്‍പതാലില്‍ താമസക്കാരനായ വിവാദ എഎസ്‌ഐ യുടെ ബാംഗ്ലൂര്‍ യാത്രകള്‍ എന്തിനാണെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

 

 

ഹൈറേഞ്ചിലെ ലഹരി കച്ചവടത്തിന്റെ കേന്ദ്രമായി കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമം മാറി. മുപ്പത്തഞ്ചാം മൈല്‍ എന്ന കൊച്ചു ഗ്രാമം ഇന്ന് ഹൈറേഞ്ചിലെ ലഹരി ഹബ്ബാണ്.