മുണ്ടക്കയം പൊലീസ് സ്റ്റേഷന് പുതിയമുഖം… പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി; 7,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം; കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മന്ത്രി വി.എൻവാസവന്റെ അധ്യക്ഷതയിൽ മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും; സ്ഥലത്ത് കെട്ടിടനിർമ്മാണത്തിന് അവകാശമില്ലെന്ന വാദവുമായി ദേവസ്വം ബോർഡ്

Spread the love

കോട്ടയം: മുണ്ടക്കയം പൊലീസ് സ്റ്റേഷന് ഇനി പുതിയമുഖം വരുന്നു. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഒരുങ്ങുന്നത്. കെട്ടിയ നിർമാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മൂന്നു നിലകളിലായി ആകെ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

video
play-sharp-fill

ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപത്താണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ നിർമാണത്തിന് 2 കോടി 10 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻവാസവൻ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പി മനോജ് എബ്രഹാം, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈ.എസ്.പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ ട്രൈകം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്. അതിൽ ക്രൈം എസ് ഐ റൂം, എ എസ് ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക്
ഓഫീസ് റൂമുകൾ, ഇന്ററോഗ്ഷൻ റൂം, തൊണ്ടി റൂം, റെക്കോർഡ് റൂം, ടോയ്ലറ്റുകൾ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ്.എച്ച് ഒ റൂം, എസ്.ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്മെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിങ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ് അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഗവൺമെന്റ് ഏജൻസിയായ കേരള പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. അതേസമയം, ഇപ്പോഴും പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ, ഇതിന് പോലീസിന് അവകാശമില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ഏക്കറുകണക്കിനു ഭൂമിയിൽനിന്ന് 75 സെന്റ് സ്ഥലം മുമ്പ് പോലീസ് സ്റ്റേഷൻ നിർമിക്കാനും മറ്റും വിട്ടുനൽകിയിരുന്നു. എന്നാൽ, ഇതിന്റെ ഉടമസ്ഥാവകാശം ദേവസ്വം വിട്ടുനൽകിയിട്ടില്ല.