
സ്വന്തം ലേഖകൻ
മുണ്ടക്കയം: വാഹനം കടന്നുപോകുന്ന റോഡുണ്ട്. പക്ഷേ അവിടേക്ക് എത്താൻ നൂറോളം ചവിട്ടുപടികള്‍ കയറണം. ആ നൂറ് മീറ്റർ താണ്ടാൻ 13 കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്. രോഗബാധിതർ, കിടപ്പുരോഗികള്‍, പ്രായമായവർ… അവരെല്ലാം ദുരിതത്തിന്റെ കഥപറയും. കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡില്‍ മടുക്കയിലാണ് നാട്ടുകാർക്ക് ബാലികേറാമലയാകുന്ന നടപ്പാത.
ഒരു രോഗിയെ വാഹനസൗകര്യമുള്ള റോഡിലെത്തിക്കാൻ നാട്ടുകാർ ചേർന്ന് ചുമക്കണം. ചില്ലറയല്ല പെടാപാട്. ഇത് കാലങ്ങളായുള്ള കാഴ്ചയാണ്. 100 മീറ്റർ അടുത്ത് അൻപതിലേറെ ബസുകൾ സർവീസ് നടത്തുന്ന റോഡുണ്ട്. പക്ഷെ കിടപ്പുരോഗിയായ കീചാലില്‍ അനില്‍കുമാർ ഉള്‍പ്പെടെ പലരെയും നാട്ടുകാർ ചുമന്നാണ് റോഡിലെത്തിക്കുന്നത്. തിരികെ വീട്ടിലെത്താനും നാട്ടുകാർ ചുമക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പടികള്‍ പൊളിച്ചുമാറ്റി വാഹനം എത്തുന്ന രീതിയില്‍ റോഡ് നിർമ്മിച്ചാല്‍ പ്രദേശവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകും.അതിന് കോരുത്തോട് പഞ്ചായത്ത് മുൻകൈയെടുക്കണം. ഇവിടേക്ക് റോഡ് നിർമ്മിക്കാൻ വലിയ ഫണ്ടിന്റെ ആവശ്യമില്ലെന്ന് നാട്ടുകാർ പറയുന്നു.