play-sharp-fill
ഭൂമിക്കടിയില്‍നിന്ന് മുഴക്കം ; ഇഞ്ചിയാനിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു ; ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ഭൂമിക്കടിയില്‍നിന്ന് മുഴക്കം ; ഇഞ്ചിയാനിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു ; ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

സ്വന്തം ലേഖകൻ

മുണ്ടക്കയം: ഭൂമിക്കടിയില്‍നിന്ന് മുഴക്കം ഉയർന്നതിനെ തുടർന്ന് ഇഞ്ചിയാനിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലംപാറ ഭാഗത്താണ് കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്നു മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസിന്‍റെ നേതൃത്വത്തില്‍ സംഘം സ്ഥലം സന്ദർശിച്ചു.

വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി തഹല്‍സില്‍ദാരുടെ നിർദേശപ്രകാരം മുണ്ടക്കയം വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അപകട ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായും ഇവിടുത്തെ രണ്ടു കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലികമായി ബന്ധു വീടുകളിലേക്ക് മാറിയ ഇവർക്ക് ഇഞ്ചിയാനി അങ്കണവാടിയില്‍ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളില്‍ ഒന്നാണ് നീലംപാറ. മുന്പ് ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.