
ജീവിതശൈലി രോഗങ്ങൾ വ്യാപകം ; മുണ്ടക്കയത്തെ വഴിയോരത്ത് തുറന്ന ജിo നേഷ്യത്തിൽ തിരക്കേറി
മുണ്ടക്കയം : കോസ് വേ ജംഗ്ഷനു സമീപം ബൈപാസിൻ്റെ ഓരത്ത് ജില്ലാ പഞ്ചായത്തിൻ്റെ പത്തുലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമയുടെ ശ്രമഫലമായിട്ടാണ് ഇത് നിർമ്മിച്ചത്. പത്തിലധികം ഉപകരണങ്ങൾ ഈ ജിംനേഷ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ഒട്ടേറെ പേർ ഇവിടെ രാവിലെയും വൈകുന്നേരവും വ്യായാമ പരിപാടികൾക്കായി എത്തുന്നുണ്ട്. രാവിലെയും വൈകുന്നേരവും നടത്തതിനു ശേഷമാണ് തുറന്ന ജിമ്മിൽ വ്യായാമത്തിനായി ജനങ്ങൾ എത്തുന്നത്.
ഈ ജിംനേഷ്യം വിപുലികരിക്കുവാനും ഇതോടനുബന്ധിച്ച് പാർക്ക് തുറക്കുവാനും പരിപാടിയുള്ളതായി ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ പറഞ്ഞു. ജിംനേഷ്യം തുറക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നു. 2024 ജൂലൈയിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ അറ്റകുറ്റപണികളുടെ ചുമതല മുണ്ടക്കയം പഞ്ചായത്തിനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0