വ്യാജ രസീത് ഉപയോഗിച്ച് കൃത്രിമം കാട്ടി പണം തട്ടൽ; മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്

Spread the love

 

മുണ്ടക്കയം : മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയായും ശിക്ഷിച്ചത്.

video
play-sharp-fill

2008 മുണ്ടക്കയം പഞ്ചായത്തിലേക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഉപകരണങ്ങൾ വാങ്ങിയതിന്നെ തുടർന്ന് പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാജ രസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822 രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയ കേസിലാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്‌ജ്, വിജിലൻസ് എം.മനോജ്. എൽ.എൽ.എം ശിക്ഷ വിധിച്ചത്.