കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടി പരിക്കേപിച്ച് യുവാവ് ആത്മഹത്യ ചെയ്തു; മുണ്ടക്കയം കരിനിലം സ്വദേശി പ്രദീപ് (49) ആണ് മരിച്ചത്

Spread the love

മുണ്ടക്കയം : മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മുണ്ടക്കയം കരിനിലം കുഴിപറമ്പിൽ പ്രദീപ് (49) ആണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യ ചേരിത്തോട്ടത്തില്‍ സൗമ്യ (33), ഭാര്യമാതാവ് ബീന നന്ദൻ (64) എന്നിവർക്ക് പ്രദീപിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

മുണ്ടക്കയം പുഞ്ചവയലിനു സമീപം സൗമ്യയും മാതാവും താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രദീപ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേസൗമ്യയുടെ നില ഗുരുതരമാണ്. പിന്നീട് നടത്തിയ തെരച്ചിലില്‍ പുഞ്ചവയല്‍ മൂന്നോലിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശാഖപട്ടണം വിജയവാഡയില്‍ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് പ്രദീപ്. വർഷങ്ങളായി കുടുംബസമേതം ഇവിടെയാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്ബ് കുടുംബ പ്രശ്നത്തെ തുടർന്ന് സൗമ്യ നാട്ടിലേക്കു മടങ്ങി. ഈ സമയത്ത് മക്കളായ പൂജ, പുണ്യ എന്നിവർ പ്രദീപിനോട് ഒപ്പം വിശാഖപട്ടണത്തായിരുന്നു താമസിച്ചിരുന്നത്.

അഞ്ചു മാസങ്ങള്‍ക്ക് മുമ്ബ് വിശാഖപട്ടണത്തെത്തി ഇളയ മകളെയും കൂട്ടി സൗമ്യ നാട്ടിലേക്ക് മടങ്ങി. പിന്നീട് പുഞ്ചവയലിനു സമീപം മാതാവിനോടൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസമടക്കം അവിടെയായിരുന്നതിനാല്‍ തിരികെ കൂട്ടിക്കൊണ്ട് പോകുവാനാണ് പ്രദീപ് ഓണാവധിക്ക് നാട്ടിലെത്തിയത്.

ഇതുസംബന്ധിച്ച്‌ തർക്കമുണ്ടാകുകയും മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു. ഇളയ കുട്ടിക്ക് മാതാവിനോട് ഒപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും പറയുന്നു