
കോട്ടയം: മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മുണ്ടക്കയം ടൗണിലുണ്ടായ സംഭവത്തില്‍ ആർക്കും പരിക്കില്ല.
മധുരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.
അപകട സമയത്ത് 45 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.



