video
play-sharp-fill

മുണ്ടക്കയത്ത് ആശ്വാസമായി ജലാമൃതം പദ്ധതി ; വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ നിർമ്മിച്ചു നൽകി

മുണ്ടക്കയത്ത് ആശ്വാസമായി ജലാമൃതം പദ്ധതി ; വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ നിർമ്മിച്ചു നൽകി

Spread the love

മുണ്ടക്കയം : മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത്‌ കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

ജലാമൃതം പദ്ധതിയുടെ ഭാഗമായിട്ട് ഈ പ്രദേശത്ത് കുഴൽ കിണർ നിർമ്മിച്ച് നൽകി. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പറും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ പി ആർ അനുപമ ആണ് ജലാമൃതം പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്.

4.8 ലക്ഷം രൂപ ഫണ്ട്‌ വകയിരുത്തി ഭൂജല വകുപ്പ് മുഖേനയാണ് കുഴൽക്കിണർ നിർമ്മിച്ചത്. ഓരോ വീടിനും ടാപ്പുകൾ വച്ച് സൗകര്യ പ്രധമായ രീതിയിൽലാണ് വണ്ടൻപതാൽ പ്ലാന്റേഷൻ മേഖലയിൽ പദ്ധതി യാഥാർത്ഥിയമാക്കിയത്. അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ വെള്ളം വിലക്ക് വാങ്ങേണ്ട സാഹചര്യം ആയിരുന്നു ഈ മേഖലയിലെ ജനങ്ങൾക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പദ്ധതി യാഥാർഥ്യമായതോടെ നാളുകളായിട്ടുള്ള കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. മുണ്ടക്കയം ഡിവിഷനിൽ വിവിധ പ്രദേശങ്ങളിൽ ഇതിനോടകം ഒരു കോടി രൂപയോളം ചിലവഴിച്ച് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയ ജില്ലയിലെ തന്നെ ആദ്യ ഡിവിഷൻ ആണ് മുണ്ടക്കയം.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ നിർവഹിച്ചു. നിരവധി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി ജനങ്ങൾക്ക് ആശ്വാസകരമാക്കാൻ കഴിഞ്ഞു എന്ന് ഡിവിഷൻ മെമ്പർ പറഞ്ഞു.

വാർഡ് മെമ്പർ ഫൈസൽ മോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയാസ് സ്വാഗതം ആശംസിച്ചു.  ബിബിൻ, അൻസാർ, രാജൻ  സാഹിറ എന്നിവർ ആശംസകൾ അറിയിച്ചു.