
സ്വന്തം ലേഖകൻ
മുണ്ടക്കയം: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട്‌ലറ്റ് താൽക്കാലികമായി അടച്ചു. അഞ്ച് പേർ ജോലിചെയ്തിരുന്ന ഔട്ട്‌ലറ്റിൽ മൂന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മദ്യം വാങ്ങാനെത്തിയവർ ജാഗ്രത പാലിക്കണമെന്നതാണ് ഇപ്പോഴത്തെ അറിയിപ്പ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഔട്ട്‌ലറ്റ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. മദ്യം മോഷ്ടിച്ചുകടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഔട്ട്‌ലറ്റ് ദിവസങ്ങളോളം അടച്ചുപൂട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിൻറെ പേരിൽ മാസങ്ങളോളം വ്യാപാരം നിർത്തിവെക്കുകയും തുടർന്നു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തശേഷം തുറന്നുപ്രവർത്തിക്കുന്നതിനിടയിലാണ് വീണ്ടും അടക്കേണ്ടി വന്നിരിക്കുന്നത്.