video
play-sharp-fill
60 വയസ് തികഞ്ഞ വണ്ടന്‍പതാല്‍ ഗ്രാമം; നിരവധി പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട് ഇന്ന് തലയില്‍ മുണ്ടിട്ട് മൂടി; ഈ നാടിന് ഇതെന്തു പറ്റി

60 വയസ് തികഞ്ഞ വണ്ടന്‍പതാല്‍ ഗ്രാമം; നിരവധി പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട് ഇന്ന് തലയില്‍ മുണ്ടിട്ട് മൂടി; ഈ നാടിന് ഇതെന്തു പറ്റി

ഏ.കെ. ശ്രീകുമാര്‍

മുണ്ടക്കയം: 1961 ല്‍ ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട കുറേ കര്‍ഷകര്‍ ആനയും കാട്ടുപോത്തുമൊക്കെ ഉണ്ടായിരുന്ന കൊടും വനം വെട്ടിത്തെളിച്ച് ഉണ്ടാക്കിയെടുത്തതാണ് ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്തിന് സമീപമുള്ള വണ്ടന്‍പതാല്‍ എന്ന കൊച്ചുഗ്രാമം. ഒരു ഭാഗത്ത് നൂറ് കണക്കിന് ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റും മറുവശത്ത് 900 ഏക്കര്‍ വിസ്തൃതിയുള്ള തേക്കിന്‍ കൂപ്പും.ഇതിന് രണ്ടിനുമിടയില്‍ കുപ്പിയും മാലിന്യങ്ങളുമൊന്നുമില്ലാത്ത ശുദ്ധജലം മാത്രമൊഴുകുന്ന തോടും. അങ്ങനെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കൊച്ചുഗ്രാമം. ഒരുപാട് പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട്. 60 വയസ് പൂര്‍ത്തികരിച്ച് ഇന്നേവരേ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ലാത്ത ഗ്രാമം. ഇന്ന് ആ നാട്ടുകാര്‍ തലയില്‍ മുണ്ടിട്ട് നടക്കുകയാണ്.

സ്വന്തം മകന്‍ ഒരച്ഛനേയും അമ്മയേയും മാസങ്ങളായി പട്ടിണിക്കിട്ടിരിക്കുന്നു. കാലിന് സ്വാധീനമില്ലാത്ത എണ്‍പതുകാരനായ പൊടിയനും അമ്മിണിയും. പൊടിയന്‍ വനത്തില്‍ നിന്നും പച്ചമരുന്നുകള്‍ ശേഖരിച്ച് മുണ്ടക്കയത്തേ കടകളില്‍ വിറ്റും അമ്മിണി കൂലി പണി ചെയ്തുമാണ് കുറേക്കാലം മുന്‍പ് വരെ ജീവിച്ചിരുന്നത്. രണ്ടു ആണ്‍മക്കളില്‍ ഇളയ മകനായ റജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹോട്ടല്‍ തൊഴിലാളിയായ റജി കിട്ടുന്ന പണം മുഴുവന്‍ മദ്യപിച്ച് തീര്‍ക്കുകയാണ് പതിവ്. പൊടിയനും അമ്മിണിയും പട്ടിണി കിടക്കുമ്പോള്‍ വരാന്തയില്‍ കെട്ടിയിട്ടിരിക്കുന്ന പട്ടിക്ക് ഇറച്ചി ഉള്‍പ്പടെ ആഡംബര ഭക്ഷണമാണ് റജി നല്കിയിരുന്നത്. അമ്മിണിക്ക് ഭക്ഷണമെത്തിച്ച് നല്കുന്ന അയല്‍ക്കാരെ റജി ഭീഷണിപ്പെടുത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.

അമ്മിണിയും പൊടിയനും ഭക്ഷണം കഴിക്കാതെ ആഴ്ചകളോളം കഴിഞ്ഞതിന്റെയും പൊടിയന്‍ പട്ടിണി കിടന്ന് മരിച്ചതിന്റെയും ഞെട്ടലില്‍ നില്‍ക്കുന്ന ഗ്രാമത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുഴിമറ്റത്ത് ദാസന്‍ എന്നയാള്‍ മരിച്ചു കിടന്നിട്ട് നാല് ദിവസമായിട്ടും പുറം ലോകമറിഞ്ഞിരുന്നില്ല എന്ന വാര്‍ത്ത കൂടി പുറത്തു വരുന്നു. മരിച്ച് നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ മാത്രമാണ് പുറത്തറിത്തത്. ഈ നാടിന് ഇതെന്തു പറ്റി, നാട്ടുകാര്‍ പരസ്പരം ചോദിക്കുകയാണ്. ഇത്തരമൊരു സംഭവം ഇനി നാട്ടില്‍ ഉണ്ടാകാതിരിക്കാനുള്ള നിതാന്ത ജാഗ്രതയിലാണ് നാട്ടുകാര്‍.

Tags :