മുണ്ടക്കയത്ത് ദേശീയ പാതയിൽ ദമ്പതികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു അപകടം: ഭർത്താവിന് ദാരുണാന്ത്യം

Spread the love

 

മുണ്ടക്കയം: ദേശീയപാതയിൽ 35-ാം മൈലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടുകൂടി 35-ാം മൈലിലായിരുന്നു അപകടം.

video
play-sharp-fill

 

വിജയകുമാറും ഭാര്യ മിനിയും ചങ്ങനാശ്ശേരിയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഉടൻതന്നെ മുണ്ടക്കയം ആശുപത്രിയിലെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മിനി നിസാര പരിക്കുകളോടെ ചികിത്സയിൽ.

 

അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ മുണ്ടക്കയം പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group