
സ്വന്തം ലേഖിക
മുണ്ടക്കയം :മുണ്ടക്കയത്ത് ബൈക്ക് ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം .ദേശീയപാതയിൽ മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്.പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്.
ഓട്ടോയെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്ക് തെന്നി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
പറയുന്നു.മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .പിതാവ് കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group