ആട് വിതരണം നടത്തി

ആട് വിതരണം നടത്തി

സ്വന്തം ലേഖകൻ

മുണ്ടക്കയം : പ്രളയ ബാധിതർക്ക് കേരളാ മുസ്ലിം ജമാഅതും, മർകസ് ആർ.സി.എഫ്.ഐ യും, ഇർശാദിയ്യ അക്കാദമിയും, സംയുക്തമായി സംഘടിപ്പിച്ച ആട് വിതരണം മുണ്ടക്കയം പുത്തൻചന്തയിൽ നടത്തി. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് അസ്ഹരിയുടെ അധ്യക്ഷധയിൽ നടന്ന ചടങ്ങ്‌ പിസി ജോർജ് എം.എൽ.എ ഉത്ഘാടനം ചെയ്തു.

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു മുഖ്യ അതിഥിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി നൗഷാദ് ഹാജി തലയോലപ്പറമ്പ്, ഇർശാദിയ്യ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്ത് മെമ്പർ നിയാസ്, എസ്.വൈ.എസ് മുണ്ടക്കയം സെക്രട്ടറി ശാഹുൽ കരിങ്കപാറ, കേരളാ മുസ്ലിം ജമാഅത്ത് മുണ്ടക്കയം സെക്രട്ടറി അബ്ദുൽ കാദിർ ചോറ്റി, എസ്എസ്എഫ് ജില്ലാ മെമ്പർ ഷംനാദ് എസ്, സാന്ത്വനം മെമ്പർ നവാസ് പുലിക്കുന്ന്, ഷാജി, അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group