video
play-sharp-fill
ഇൻഷുറൻസുമില്ല ലൈസൻസുമില്ല ; കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച്‌ പരിക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്നത് 15 -കാരനെന്ന് കണ്ടെത്തൽ

ഇൻഷുറൻസുമില്ല ലൈസൻസുമില്ല ; കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച്‌ പരിക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്നത് 15 -കാരനെന്ന് കണ്ടെത്തൽ

കൊല്ലം  :  മുണ്ടക്കലില്‍ സ്‌കൂട്ടർ ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന 63കാരി മരിച്ച സംഭവം. സ്കൂട്ടർ ഓടിച്ചിരുന്നത് 15 കാരനെന്ന് കണ്ടെത്തൽ.

അപകടത്തിൽ മുണ്ടക്കല്‍ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച്‌ സുശീലക്ക് ഗുരുതര പരിക്കേറ്റത്.

സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.