മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്ന് പറയണം, കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Spread the love

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്നുള്ള കേന്ദ്രത്തിൻ്റെ  നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

video
play-sharp-fill

കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്ന് പറയണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇന്നലെ കൂടി പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തിന് അധികാരം ഉപയോഗിക്കാൻ താത്പര്യമില്ലെന്ന് മനസ്സിലായെന്ന് ഹൈക്കോടതി പറഞ്ഞു.

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളില്ലെന്നുള്ള സത്യവാങ്മൂലം ഇന്നാണ് പുറത്തുവന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ കാര്യം. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യം. ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group