
മുണ്ടക്കയം : ചുറ്റും തിങ്ങി നിറഞ്ഞ് കാട്, അതിന് നടുവിലൊരു കെട്ടിടം. സന്ധ്യ മയങ്ങിയാല്‍ ഒരുകൂട്ടർ ഇവിടെ താവളമാക്കും.
മദ്യത്തിന്റേയും, ലഹരിയുടെയും ഉന്മാദത്തില്‍ പിന്നെ കാട്ടിക്കൂട്ടുന്നത് ശുദ്ധതോന്ന്യാസം. തെറിവിളികളും, ഉച്ചത്തില്‍പ്പാട്ടുകളുമായി മണിക്കൂറുകള്‍ ഇവിടെ അഴിഞ്ഞാടും.
മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനം നിലച്ച പഴയ ദൂരദർശൻ കേന്ദ്രമാണ് നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസമാകുന്നത്. പൊലീസ് ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം. ഇതിന് സമീപത്തായാണ് മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നത്.
കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വസ്തുക്കള്‍ വരെ ഇവിടെ എത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കലാദേവി ഭാഗത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ലഹരിമാഫിയ തമ്ബടിച്ചിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സംഘം സ്ഥലം കാലിയാക്കി. ഇതോടെയാണ് സംഘം പുതിയലാവണം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണവും തുടർക്കഥകേന്ദ്രത്തിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാനായില്ല. വർഷങ്ങള്‍ക്കു മുമ്പ് കർഷക ഓപ്പണ്‍ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. ഏതാനും നാള്‍ മുൻപ് രാത്രിയുണ്ടായ തീപിടിത്തത്തില്‍ കെട്ടിടത്തിന് കേടുപാടും സംഭവിച്ചിരുന്നു. ആളൊഴിഞ്ഞ പഴയ പൊലീസ് ക്വാർട്ടേഴ്സും ഇതിനോടു ചേർന്ന് കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധർ തമ്ബടിക്കുന്നുണ്ട്.
ഇനിയെങ്കിലും പൊലീസ് ഉണരണം
വിദ്യാർത്ഥികള്‍ അടക്കമുള്ളവർ സംഘത്തില്‍.
ലഹരി ഉപയോഗം അടുത്തിടെയായി വർദ്ധിച്ചു
പലരും ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവർ
ആളനക്കം കേട്ടാല്‍ സംഘം രക്ഷപ്പെടുന്നു
പ്രധാന മേഖലയായിട്ടും പൊലീസിന് നിസംഗത
”സാമൂഹ്യവിരുദ്ധശല്യം മൂലം പ്രദേശത്തെ കുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധിത്തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു.



