മുണ്ടക്കയം ഈസ്റ്റ് കടമാൻകുളം പാലത്തിന്‍റെ നവീകരണം ആരംഭിച്ചു;തോട്ടംമേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി

Spread the love

മുണ്ടക്കയം ഈസ്റ്റ്: തോട്ടംമേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി കടമാൻകുളം പാലത്തിന്‍റെ നവീകരണം ആരംഭിച്ചു.
പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടമാൻകുളം പാലം ഏറെക്കാലമായി തകർന്ന അവസ്ഥയിലായിരുന്നു.

ഇരുമ്പുകേഡറില്‍ നിർമിച്ചിട്ടുള്ള പാലത്തില്‍ പാകിയിരുന്ന തടികളെല്ലാം കാലപ്പഴക്കത്താല്‍ ദ്രവിച്ചു പോയി. തുടർന്ന് പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ക്ക് യാത്ര നിരോധനവും ഏർപ്പെടുത്തിരുന്നു. ഇതോടെ സ്കൂള്‍ വാഹനങ്ങളുള്‍പ്പെടെ ഇതുവഴി കടന്നുപോകാതെയായി.

സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടതോടെ ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍നിന്നു പ്രതിഷേധവും ശക്തമായി. ഇതോടെയാണ് മാനേജ്മെന്‍റ് പാലത്തിന്‍റെ നവീകരണപ്രവർത്തനങ്ങള്‍ നടത്താൻ ആരംഭിച്ചത്. പാലത്തിന്‍റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പുകേഡറുകളില്‍ മുകളില്‍ പാകിയിരുന്ന ദ്രവിച്ച തടികള്‍ നിക്കം ചെയ്ത് പുതിയ ആഞ്ഞിലിത്തടികള്‍ നിരത്തി പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. പാലം പണി പൂർത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയും.

അതേസമയം പാലത്തിന്‍റെ കൈവരികളും ദ്രവിച്ച അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നടയാത്രകാരാണ് പാലത്തിലൂടെ ഓരോ ദിവസവും കടന്നുപോകുന്നത്. പാലത്തിന്‍റെ കൈവരികള്‍കൂടി ബലവത്താക്കിയാല്‍ പാലത്തിലൂടെയുള്ള യാത്ര കൂടുതല്‍ സുരക്ഷിതത്വമാകും