‘പ്രത്യാശയുടെ തീർത്ഥാടകരായി ദൈവകൃപയിൽ ഒരുമിച്ചു നടക്കാം’; മുണ്ടക്കയം സെന്റ് മേരിസ് പള്ളിയിൽ വിജയപുരം രൂപത മുണ്ടക്കയം മേഖല സിനഡൽ കോൺക്ലേവ് നടത്തപ്പെട്ടു: അഭിവന്ദ്യ വിജയപുരം രൂപതാ സഹായ മെത്രാൻ അഭി. ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ പിതാവ് പതാക ഉയർത്തി സിനഡൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

Spread the love

മുണ്ടക്കയം: മുണ്ടക്കയം സെന്റ് മേരിസ് പള്ളിയിൽ വിജയപുരം രൂപത മുണ്ടക്കയം മേഖല സിനഡൽ കോൺക്ലേവ് നടത്തപ്പെട്ടു.

video
play-sharp-fill

“പ്രത്യാശയുടെ തീർത്ഥാടകരായി ദൈവകൃപയിൽ ഒരുമിച്ചു നടക്കാം എന്ന ആശയം ഉൾക്കൊണ്ട് നടത്തിയ കോൺക്ലേവിൽ മുണ്ടക്കയം മേഖലയിലെ ഇടമൺ, എലിക്കുളം,കാഞ്ഞിരപ്പാറ, വാഴൂർ,പൊടിമറ്റം, ഏന്തയാർ, മുക്കൂട്ടുതറ, വെച്ചിച്ചിറ , ചാത്തൻതറ എന്നീ ഇടവകകളിലെ പ്രതിനിധികൾ ഒരുമിച്ചു കൂടി.

ദൈവജനത്തെ കേൾക്കാനും, ദൈവഹിതത്തിൽ കർമ്മപദ്ധതികൾ രൂപപെടുത്താനുമായി ഒരുമിച്ചു നടക്കുവാനുള്ള ആഹ്വാനമാണ് സിനഡൽ പ്രകിയ. അഭിവന്ദ്യ വിജയപുരം രൂപതാ സഹായ മെത്രാൻ അഭി.ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ പിതാവ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് സെക്ഷനുകളിലായി ഫാ. സേവ്യർ മാമ്മൂട്ടിൽ, ഫാ. റൊണാൾഡ്, ഫാ. ബ്രിട്ടോ വില്ലുകുളം, ഫാ. സജി പൂവത്തുകാട്, ഫാ. ഏബ്രഹാം കാളിയത്ത്, ഫാ. ജോസഫ് പടികരമല, ഫാ. അജി ചെറുകാക്രാഞ്ചേരി, ഫാ.തോമസ് തൈപ്പറമ്പിൽ, ഫാ. ജിൻസൺ, ഫാ. സിബി ഒഴത്തിൽ, ഫാ. വർഗീസ് ആലുങ്കൽ എന്നിവർ ക്ലാസുകൾ എടുത്തു. പരിപാടികൾക്ക് ഫാ. ഡെന്നിസ് കണ്ണമാലിൽ, ഫാ. ജോമിൻ നെല്ലിമലയിൽ, ഫാ. ജോബ് കുഴി വയലിൽ എന്നിവർ നേതൃത്വം നൽകി.