play-sharp-fill
പോലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്ത സി ഐ ടി യു ഗുണ്ടകൾ അകത്തായി; മുണ്ടക്കയത്ത് അറസ്റ്റിലായ ഗുണ്ടകൾ സമൂഹത്തിന് തന്നെ ഭീഷണിയായവർ

പോലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്ത സി ഐ ടി യു ഗുണ്ടകൾ അകത്തായി; മുണ്ടക്കയത്ത് അറസ്റ്റിലായ ഗുണ്ടകൾ സമൂഹത്തിന് തന്നെ ഭീഷണിയായവർ

സ്വന്തം ലേഖകൻ

കോട്ടയം : മുണ്ടക്കയം ബസ്റ്റാൻഡിൽ വാക്കുതർക്കം പറഞ്ഞു തീർക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളേയും കോടതി റിമാർൻ്റ് ചെയ്തു. 15 ദിവസത്തോളം തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്തയെഴുതിയതിനെ തുടർന്നാണ് സി പി എം ഇടപെട്ട് ഒതുക്കിയ കേസിൽ നാല് പ്രതികളെയും പൊലീസ് പിടികൂടിയത്.

മുണ്ടക്കയം സ്വദേശികളായ കിഴക്കേമുറിയിൽ വാസുദേവൻ മകൻ ജെയ്‌മോൻ (39) , മുണ്ടക്കയം 34മൈൽ പുതുപ്പറമ്പിൽ സന്തോഷ് (39), ചുണ്ടശ്ശേരിയിൽ വരിക്കാനി ജെബി (43),
മുണ്ടമറ്റം സെന്റ് കോളനി പുതുപ്പറമ്പിൽ
അനിൽകുമാർ (36) എന്നിവരെയാണ് മുണ്ടക്കയം എസ് എച്ച് ഒ ഇൻസ്പെക്ടർ ഷിബുകുമാർ ശനിയാഴ്ച പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 25 നു വൈകിട്ട് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വച്ചാണ് പൊലീസുകാരനെ സി.ഐ.ടി.യുവിന്റെ ഗുണ്ടകൾ അസഭ്യം പറഞ്ഞത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം മുണ്ടക്കയം ബസ് സ്റ്റാൻഡിലെ നാല് സി.ഐ.ടി.യു പ്രവർത്തകർക്ക് എതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

ബസ്സ്റ്റാൻഡിലെ സി.ഐ.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരുമായ മൂന്നു പേർ സ്റ്റാൻഡിലെ കടയുടമയുമായി തർക്കത്തിൽ ഏർപ്പെടുകയും. തുടർന്നു, ബഹളം അതിരൂക്ഷമായതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിഹാസ് പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു.

സ്റ്റാൻഡിൽ ബഹളമുണ്ടായ സ്ഥലത്ത് എത്തിയ ഷിഹാസ് ഇവിടെ ബഹളം വച്ച സി.ഐ.ടി.യു തൊഴിലാളികളോടു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ ഷിഹാസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വയർ ലെസ് സെറ്റിലൂടെ വിവരം അറിയിച്ചിട്ടും പൊലീസുകാർ എത്താൻ വൈകി. രണ്ടു പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപെടുകയും ചെയ്തിരുന്നു.

പ്രതികൾക്ക് ഇത്രയും നാൾ മുണ്ടക്കയത്ത് കൂടി സ്വതന്ത്രരായി നടക്കാൻ സാധിച്ചത് ഉന്നത സി.പി.എം ഇടപെടലിനെ തുടർന്നാണ്.’

പ്രതികൾ മുണ്ടക്കയത്ത് ഗുണ്ടാ പിരിവ് ഉൾപ്പടെ നടത്തുന്ന സ്ഥിരം ക്രിമിനലുകളാണെന്നും ,കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി ഉല്പന്നങ്ങൾ പ്രദേശത്ത് വിതരണം ചെയ്യുന്നതിൽ പ്രതികളിൽ ചിലർക്ക് പങ്കുള്ളതായും തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഇത്തരക്കാർ സമൂഹത്തിന് തന്നെ ഭീഷണിയാണ്

Tags :