
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം; പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷ്(24) ഹെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീട്ടുവളപ്പിലേക്ക് വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ എടുത്ത് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
എസ്.എച്ച്.ഒ ഷൈന്‍കുമാര്‍ , എസ് ഐ മാരായ അനീഷ് പി എസ്, അനില്‍കുമാര്‍ എം പി, സി.പിഒ മാരായ സജി കെ കെ , ജോണ്‍സന്‍ എന്നിവര്‍ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.