മുണ്ടക്കയത്ത് പതിനൊന്നുവയസുകാരിയോട് ലൈംഗിക അതിക്രമം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയത്ത് പതിനൊന്നുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം  വെള്ളനാടി എസ്റ്റേറ്റിൽ ആശുപത്രി ഭാഗത്ത് ശ്യാംലാലിനെ(26)യാണ് മുണ്ടക്കയം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയും പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻതന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സംഘം കേസെടുത്തു. ഇതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അനീഷ് പി.എസ്, ഗ്രേഡ് എസ് .ഐ അനൂബ്കുമാർ, സി പി ഓ മാരായ രഞ്ജിത് എസ് നായർ, ശരത്ചന്ദ്രൻ, രേഖാ റാം, റോബിൻ എന്നിവർ ഉൾപെട്ട സംഘം അറസ്റ്റ്‌ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.