
സ്വന്തം ലേഖകൻ
മുണ്ടക്കയം : വളയിട്ട കരങ്ങളില്‍ സുരക്ഷിതമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍മാർ, പഞ്ചായത്തിന് കീഴിലെ സ്ഥാപനമേധാവികള്‍ എല്ലായിടത്തും പെണ്‍പെരുമ തന്നെ.
രേഖാ ദാസാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഷീല ഡോമിനിക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍മാരായ ഷിജി ഷാജി, സുലോചന സുരേഷ്, ഹോമിയോ ഡിസ്‌പെൻസറി മെഡിക്കല്‍ ഓഫീസർ ഡോ.ശില്പകല, വെറ്ററിനറി സർജൻ. ഡോ.റോസ്മി, കൃഷി ഓഫീസർ ആരതി, വി.ഇ.ഒമാരാരായ ഫാത്തിമ, രേണു, എൻ.ആർ.ഇ.ജി അക്കൗണ്ടന്റുമാരായ നിഷ, ലിജി, ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസർ, സൂപ്പർവൈസർമാർ വനിതാനിര നീളുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തോഫീസിലെ 4 സീനിയർ ക്ലർക്കുമാർ, പ്രേരക് രണ്ട്, ലൈബ്രേറിയൻ, എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയർ, കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇവിടങ്ങളിലൊക്കെ വളയിട്ട കൈകള്‍ കിലുങ്ങുകയാണ്. എഴ് പഞ്ചായത്തംഗങ്ങളും വനിതകളാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്ബർ പി.ആർ.അനുപമ എന്നിവരും ഈ പട്ടികയിലെ മുണ്ടക്കയം സ്വദേശികളാണ്. മൂന്നുമാസം മുമ്ബു വരെ മുണ്ടക്കയം പഞ്ചായത്തില്‍ സെക്രട്ടറിയും വനിതയായിരുന്നു. വനിതാദിനത്തോടനുബന്ധിച്ചു പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ ഇവർ ഒത്തുചേർന്നു.



