മുണ്ടക്കയത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷണം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
മുണ്ടക്കയം: ഇഞ്ചയാനിയിലെ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

video
play-sharp-fill

ചിറ്റടി ഇന്റോമാലിൽ ചാക്കോയുടെ മകൻ ലിജു(38),മുണ്ടക്കയം കണ്ണകുളം വീട്ടിൽ ബേബിയുടെ മകൻ ജിബിൻ(32) എന്നിവരെയാണ് ഇന്നലെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഇഞ്ചിയാനി അടക്ക തോട്ടത്തില്‍ രാജന്‍ (മാനി -63) എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജനും കൂട്ടാളികളും ചേര്‍ന്ന് തോക്കുനാട്ട് ആല്‍വിന്‍റെ തറവാടുവീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാല്‍ മോഷ്ടിക്കുകയായിരുന്നു.

മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.