video
play-sharp-fill

മുണ്ടക്കയത്ത് മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനിയൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അജിത്ത് മാതാവുമായി വഴക്കുണ്ടാക്കുന്നത്  നിത്യസംഭവമായിരുന്നു; തടയാനെത്തിയ അനിയൻ രഞ്ജിത്തുമായി വാക്ക് തർക്കത്തിലേർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു; ഓടി രക്ഷപെട്ട പ്രതിയ്ക്കായി അന്വേഷണം പുരോ​ഗമിക്കുന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനിയൻ കൊല്ലപ്പെട്ടു സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി.

മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് നിത്യസംഭവമായിരുന്നു. വ്യാഴാഴ്ച രാത്രിയിലും ഇതോപോലെ മാതാവുമായുള്ള സംഘർഷം തടയുന്നതിന് ഇടയിൽ രഞ്ജിത്തിനെ ജേഷ്ഠൻ മർദ്ദിക്കുകയായിരുന്നു . പരിക്കേറ്റ ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനുശേഷം ഇറങ്ങി ഓടിയ അജിത്തിനുവേണ്ടി മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു.