
മുണ്ടക്കയത്ത് ആശ്വാസമായി വേനല്‍ മഴ; കോട്ടയത്തിന്റെ മറ്റു ഭാഗങ്ങളില്‍ കനത്ത ചൂട്; തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കോട്ടയം: വേനല്‍ചൂടിന് ആശ്വാസമായി മുണ്ടക്കയത്ത് വേനല്‍ മഴ.
ശനിയാഴ്ച രാവിലെയാണ് മഴയെത്തിയത്. എന്നാല്‍, മുണ്ടക്കയത്തിന്റെ ചുരുക്കം ഭാഗങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ് നിലവിലുണ്ട്. മിന്നലോടു കൂടിയ ചെറിയ, ഇടത്തരം മഴ പെയ്‌തേക്കാമെന്നാണു സ്വകാര്യ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കണ്ണൂരും പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതു നിലവില്‍ കോട്ടയത്താണ്. വേനല്‍ ചൂട് നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് അടുത്തേക്ക് വരെ ഉയര്‍ന്നു. ചൂട് കാരണം പകല്‍ പുറത്തു പോകാന്‍ പോലും ആളുകള്‍ മടിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്കുപ്രകാരം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്.
അതേസമയം, ജില്ലയില്‍ ഉള്‍പ്പെടെ ചുരുക്കം ചില പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ചൂടിന് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൂട് വര്‍ധിച്ചതോടെ മലയോര മേഖലയിലെ കൃഷി ഉള്‍പ്പടെ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. വേനല്‍ മഴ പ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകര്‍ പറയുന്നു.