
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു.
മുണ്ടക്കയം സ്വദേശികളായ സുനില്‍ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരായ ബന്ധുക്കള്‍ക്കാണ് അപകടം സംഭവിച്ചത്.
വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും ഇടിമിന്നലേറ്റത് എന്നാണ് പൊലീസ് പറയുന്നത്.
തത്ക്ഷണം ഇരുവരും ബോധരഹിതരായി. അവിടെ വച്ച് തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.
Third Eye News Live
0