
മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കൊക്കയാർ സ്വദേശി മരിച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ച് മുണ്ടക്കയത്ത് തടിവെട്ട് തൊഴിലാളി മരിച്ചു. മുണ്ടക്കയം കൊക്കയാർ മേലോരം പുന്നത്തോലിൽ സിബിച്ചൻ ഏലിയാസ് (46)ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ മുണ്ടക്കയത്തിനു സമീപം ദേശീയ പാതയിൽ കല്ലേപാലത്തായിരുന്നു അപകടം. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു സിബി. പത്തനംതിട്ടയിലെ ളാഹയിൽ മരംവെട്ടാനായി രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു സിബി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ വീട്ടിലേയ്ക്കു മടങ്ങിവരുന്നതിനിടെ മുണ്ടക്കയത്തിനു സമീപം ദേശീയ പാതയിൽ കല്ലേപ്പാലത്ത് നിയന്ത്രണം വിട്ട ജീപ്പിൽ സിബി സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിബി റോഡിൽ തലയിടിച്ചു വീണു.
ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ഓട്ടോഡ്രൈവർമാരും ചേർന്നു സിബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറയിൽ. ഭാര്യ – ഷൈബി, ഇളങ്കാട് കൊച്ചുകണ്ണാട്ട് കുടുംബാംഗം. മക്കൾ – അൽവിൻ , അഡോൺ.