play-sharp-fill
പൊലീസ് നായ ചേതക്കാണ് താരം; മുണ്ടക്കയത്തിന് സമീപം പുലിക്കുന്നിൽ നിന്ന് കണാതായ യുവാവിനെ പൊലീസ് നായ മിനിറ്റുകൾക്കകം കണ്ടെത്തി; ഉൾവനത്തിൽ കണ്ടെത്തിയത് യുവാവിൻ്റെ മൃതദേഹം

പൊലീസ് നായ ചേതക്കാണ് താരം; മുണ്ടക്കയത്തിന് സമീപം പുലിക്കുന്നിൽ നിന്ന് കണാതായ യുവാവിനെ പൊലീസ് നായ മിനിറ്റുകൾക്കകം കണ്ടെത്തി; ഉൾവനത്തിൽ കണ്ടെത്തിയത് യുവാവിൻ്റെ മൃതദേഹം

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസ് നായ ചേതക്കാണ് താരം. മുണ്ടക്കയത്തിന് സമീപം പുലിക്കുന്നിൽ നിന്ന് കണാതായ യുവാവിൻ്റെ മൃതദേഹം പൊലീസ് നായ ചേതേക്ക് ഉൾവനത്തിൽ കണ്ടെത്തുകയായിരുന്നു.

മെയിൻ റോഡിൽ നിന്ന് നാലു കിലോമീറ്ററോളം ഉൾവനത്തിനുള്ളിൽ തിരഞ്ഞാണ് ജില്ലാ പൊലീസിന്റെ ബെൽജിയം മെലനോയീസ് നായ ചേതക്ക് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരുമേലി കരിനിലം മഞ്ഞനാംകുഴി അടുക്കാനിയിൽ സുമേഷിനെ(35)യാണ് കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുമേഷിനെ വീട്ടിൽ നിന്നും കാണാതായി ബന്ധുക്കൾ മുണ്ടക്കയം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു

പൊലീസ് അന്വേഷണത്തിൽ യുവാവ് വനമേഖലയിലേയ്ക്ക് കയറിപ്പോകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം കാടിനുള്ളിൽ തിരച്ചിൽ നടത്തി.

ഇതിനായി ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ നായയായ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ചേതക്കിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി.

തുടർന്ന് കാടിനുള്ളിൽ നാലു കിലോമീറ്റർ ഉള്ളിലായി യുവാവിനെ മരത്തിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.

തുടർന്നു പൊലീസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കാടിനു പുറത്ത് എത്തിച്ചു.

മരിച്ചത് കാണാതായ യുവാവ് തന്നെയാണ് എന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഹാക്കർമാരും സിവിൽ പൊലീസ് ഓഫിസർമാരുമായ പി.ജി സുനിൽകുമാർ, ജോസഫ് എന്നിവരാണ് ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് പരിശോധനയ്ക്ക് നേതൃത്വം നല്കി