video
play-sharp-fill

Saturday, May 17, 2025
HomeMainമുണ്ടക്കയം ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് ഏക്കർ കണക്കിനു...

മുണ്ടക്കയം ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് ഏക്കർ കണക്കിനു ഭൂമി

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം. ഏക്കർ കണക്കിനു ഭൂമി കത്തിനശിച്ചു. എസ്റ്റേറ്റിൽ നിന്നു തീ സമീപ പുരയിടങ്ങളിലേക്കു വ്യാപിച്ചു. മതമ്പ – ചെന്നാപ്പാറ ഭാഗത്തു ആണ് ഇന്ന് ഉച്ചയോട് കൂടി തീപിടിച്ചത്.

തൊഴിലാളികൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണാധിതമായി പടർന്നു പിടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്റ്റേറ്റ് മേഖലയിലെ ഏകദേശം 300 ഏക്കറിൽ കൂടുതൽ സ്ഥലം തീ പിടുത്തതിൽ കത്തിയിട്ടുണ്ടന്നാണ് പ്രാഥമിക വിലയിരുത്തൽ.

എസ്റ്റേറ്റിലെ കുപ്പക്കയം ഭാഗത്ത് ഇന്നലെ തീ പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്‌സ്‌ സംഘം സ്ഥലത്തെത്തി തീ ആണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച എസ്റ്റേറ്റ് പ്രദേശത്ത് തീപടർന്ന് 5 ഏക്കറിലധികം നശിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments