
മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ പണം വച്ച് വമ്പൻ ചീട്ടുകളി; ചീട്ടുകളി സംഘത്തിനു നേതൃത്വം നൽകിയിരുന്നത് കൊലക്കേസിലെ പ്രതിയായ ഗുണ്ട ജയൻ; രഹസ്യാന്വേഷണ വിഭാഗവും നോക്കു കുത്തി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുണ്ടക്കയത്ത് ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുമ്പോൾ നിഷ്‌ക്രിയമായി നിന്ന പൊലീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ, കൊലക്കേസിലെ പ്രതിയും ഗുണ്ടയുമായ ജയന്റെ ക്ലബിലാണ് വൻ തോതിൽ പണം വച്ച് ചീട്ടുകളി നടന്നിരുന്നത്. കഴിഞ്ഞ ദിവസം മുണ്ടക്കയം സ്വദേശിയായ ആദർശ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജയന്റെ നേതൃത്വത്തിലാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ മുന്നിൽ അൻപത് മീറ്റർ ദൂരത്ത് ചീട്ടുകളി നടന്നിരുന്നത്.
മുണ്ടക്കയം എസ്.എച്ച്.ഒയുടെ മൗന സമ്മതത്തോടെയാണ് ഇവിടെ ലക്ഷങ്ങൾ മറിച്ചുള്ള ചീട്ടുകളി നടന്നിരുന്നതെന്നും വ്യക്തമാകുകയാണ്. പൊലീസ് സ്റ്റേഷനു മുന്നിലെ കെട്ടിടത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ലക്ഷങ്ങളുടെ ചീട്ടുകളി നടന്നിട്ടും പൊലീസ് സംഘം അറിഞ്ഞില്ലെന്നു പറയുന്നത് ഗുരുതരമായ ക്രമക്കേടായി തന്നെ കണക്കാക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയത്തെ പ്രാദേശിക സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലും ഇവിടുത്തെ ചീട്ടുകളി അറിഞ്ഞില്ലന്ന് പറയുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഇതെല്ലാം ഗുണ്ടാ സംഘങ്ങളും മുണ്ടക്കയം എസ്.എച്ച്.ഒയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്.
കഞ്ചാവ് ,ചാരായ ,ചീട്ടുകളി മാഫിയാ അടക്കിവാഴുന്ന മുണ്ടക്കയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടാൻ പോലീസുകാർ മൽസരമാണ്.ലക്ഷങ്ങളാണ് മാസപ്പടിയിനത്തിൽ വരുന്നതെന്ന് നാട്ടിൽ പാട്ടാണ്. കഴിഞ്ഞ മാസം ഇവിടെ നിന്ന് അടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ എസ് ഐ മുപ്പത് ദിവസത്തിനകം തിരിച്ച് മുണ്ടക്കയത്ത് തന്നെ എത്തിയത് കൊടിയ അഴിമതിയുടെ ചെറിയ ഉദാഹരണം മാത്രമാണ്.