
സ്വന്തം ലേഖിക
മുണ്ടക്കയം: കൊക്കയാര്‍ നാരകംപുഴ ഭാഗത്തു നിന്ന് മോഷ്ടിച്ച സൈക്കിളുമായി രണ്ടംഗ കുട്ടിക്കള്ളന്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു.
മുണ്ടക്കയം പഞ്ചായത്തിലെ വേലനിലത്തു നിന്ന് കഴിഞ്ഞദിവസമാണ് ഇവര്‍ പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് നാരകംപുഴ കറുത്തോരുവീട്ടില്‍ പരീത്ഖാന്‍, ഇടത്തുംകുന്നേല്‍ അന്‍വര്‍സലിം, പേരകത്തു വയലില്‍ ജോഷ്വാ എന്നിവരുടെ വീടുകളില്‍ നിന്നാണ് സൈക്കിള്‍ മോഷ്ടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് സമീപത്തെ വീട്ടിലെ സി സി ടി വി കാമറയില്‍ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 18 വയസില്‍ താഴെയുള്ള രണ്ടംഗ സംഘം അറസ്റ്റിലായത്.
ഇവരില്‍ നിന്ന് ആദ്യം രണ്ട് സൈക്കിളും പിടിച്ചെടുത്തു.
പൊലീസ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തില്‍ നിന്ന് സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൂന്നു സൈക്കിളുകള്‍ കൂടി കണ്ടെത്തി.
കൂടാതെ കൂട്ടിക്കല്‍ ടൗണില്‍ നിന്ന് മറ്റൊരു സൈക്കിളും ലഭിച്ചു. സംഘത്തിലെ ബാക്കി കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടിയവരെ താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മോഷ്ടിക്കുന്ന സൈക്കിളുകളുടെ നിറവും സ്റ്റിക്കറും മാറ്റി വില്‍ക്കുകയാണ് സംഘത്തിന്റെ പതിവ്. ക്രിസ്മസ് കരോളുമായി സംഘം മേഖലയില്‍ പോയപ്പോള്‍ കണ്ടുവച്ച സൈക്കിളുകളാണ് മോഷ്ടിച്ചതെന്നു ഇവര്‍ പൊലീസിനോട് പറഞ്ഞു.