കരുതലും, പ്രാർത്ഥനയും വിഫലം; മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അസ്ന മോൾ നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞു
മുണ്ടക്കയം: നാടിന്റെ കരുതലും, പ്രാർത്ഥനയും വിഫലമായി അസ്നമോൾ വിട പറഞ്ഞു. മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിയുന്നതിനിടയിലാണ് പ്ലാമുട്ടീൽ അബീസിൻ്റെ മകൾ അസ്ന (4) ഇന്ന് പുലർച്ചെ നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്.
ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ അസ്നയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചത് നാട്ടുകാരായിരുന്നു. നാടൊന്നിച്ച് 40 ലക്ഷത്തോളം രൂപ കണ്ടെത്തി ശസ്ത്രക്രിയ നടത്തി. ഒരാഴ്ചയിലധികമായി ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.
Third Eye News Live
0