video
play-sharp-fill

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മോഷണം; എരുമേലി സ്വദേശികൾ പൊലീസ് പിടിയിൽ

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മോഷണം; എരുമേലി സ്വദേശികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

എരുമേലി: ഓട്ടോറിക്ഷ മോഷണം കേസിൽ 2 പ്രതികള്‍ പൊലീസ് പിടിയില്‍.

എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ, കരിനിലം കരയിൽ, പുലിക്കുന്ന് ഭാഗത്ത് പാറയ്ക്കൽ വീട്ടിൽ രാജൻ മകൻ, രാജേഷ് എന്ന് വിളിക്കുന്ന ഷിജി (39) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പകൽ 10 മണിയോടുകൂടി മുണ്ടക്കയം ചോറ്റി നിർമലാരം ഭാഗത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന, ഇടക്കുന്നം പാറത്തോട് കുന്നുംഭാഗം ഭാഗത്ത് വെളളാപ്പളളിയിൽ വീട്ടിൽ സജു രാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചത്. കേസിലെ പ്രതികളിലൊരാളായ സുനിൽകുമാറിനെ പൊലീസ് സ്ഥലത്ത് വച്ചു തന്നെ പിടികുടി. മറ്റൊരു പ്രതിയായ ഷിജി ഒളിവില്‍ പോവുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപികരിക്കുകയും ഉടന്‍ തന്നെ ഷിജിയെ പിടികുടുകയുമായിരുന്നു.

കാഞ്ഞിരപ്പളളി ഡി. വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ മുണ്ടക്കയം എസ്.എച്ച്.ഓ ഷൈന്‍കുമാര്‍. സി പി ഓമാരായ ജോഷി എം തോമസ്സ്, ജോൺസൺ എ. ജെ, രഞ്ജിത്ത് പി.റ്റി, ബിജി വി ജെ, റോബിൻ തോമസ്സ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.