മുണ്ടക്കയം വണ്ടൻപതാലിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ചു; യുവാവിന് പരിക്ക്

Spread the love

മുണ്ടക്കയം: വണ്ടൻപാതൽ ഭാഗത്ത് സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് പരിക്ക്.

video
play-sharp-fill

പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി എസ് സുമേഷിനാണ് (36) പരിക്കേറ്റത്.

ഇന്നലെ രാത്രി 9 മണിയോടെ കോരുത്തോട് റോഡിലെ തേക്കുകൂപ്പിന് സമീപം ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു.

സാരമായി പരിക്കേറ്റ സുമേഷിനെ ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.