
മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു; മരിച്ചത് മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ദമ്പതികളുടെ മകൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുണ്ടക്കയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപത്തു വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. എതിരെ വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ ബൈക്ക് യാത്രക്കാർ തെറിച്ചു വീണു. ഇതേ തുടർന്നു, സഞ്ജയ് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.
Third Eye News Live
0