
മുണ്ടക്കയം പെരുവന്താനത്ത് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ബസിനടിയില്‍പ്പെട്ട വീട്ടമ്മയുടെ മുകളിലൂടെ ടയര്‍ കയറിയിറങ്ങി; അപകടം മകളുടെ വീട്ടിലേക്ക് പോകുംവഴി
സ്വന്തം ലേഖകന്‍
മുണ്ടക്കയം : പെരുവന്താനത്ത് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലെ താമസക്കാരിയായ സുശീല (48) ആണ് മരിച്ചത്. രാവിലെ 8.15 ഓടെയായിരുന്നു അപകടം. സുശീല സ്‌കൂട്ടറില്‍ ഭര്‍ത്താവ് അലക്‌സാണ്ടറിനൊപ്പം മകളുടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് പെരുവന്താനം ചുഴുപ്പിന് സമീപം അപകടത്തില്‍ പെട്ടത്. ബസുമായി കൂട്ടിയിടിച്ച സ്‌കൂട്ടറില്‍ നിന്ന് ഇരുവരും തെറിച്ച് വീഴുകയായിരുന്നു. സുശീല ബസിനടിയിലേയ്ക്കും, ഭര്‍ത്താവ് എതിര്‍വശത്തേയ്ക്കുമാണ് വീണത്. ബസിനടിയിയില്‍പെട്ട സുശീലയുടെ മുകളിലൂടെ ടയര്‍ കയറിയിറങ്ങി.
Third Eye News Live
0