
കോഴിക്കോട്: മുനമ്പം ഭൂമി കേസിൽ മുനമ്പം നിവാസികൾ നൽകിയ ഹരജി കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വാദം കേൾക്കൽ.
മൂന്നുപേരാണ് പുതുതായി ട്രിബ്യൂണലിൽ ഹരജി നൽകിയത്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചു വരുത്താമെന്ന് കൊച്ചിയിൽ ചേർന്ന സിറ്റിങ്ങിൽ ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് ആണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്.
മുനമ്പത്ത് ഭൂമി വഖഫായി പ്രഖ്യാപിച്ചതും പിന്നീട് ഇത് വഖഫായി രജിസ്റ്റർ ചെയ്തതും ചോദ്യം ചെയ്ത് ഫറൂഖ് കോളജ് മാനേജ്മെന്റ് ആണ് ട്രിബ്യൂണലിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group