video
play-sharp-fill
ഫെയ്സ്ബുക്കിലൂടെ കിട്ടിയത് നാല് കാമുകിമാരെ;  കവര്‍ച്ചക്ക് പോകുമ്പോള്‍ കാമുകിയെയും ഒപ്പം കൂട്ടും;  മോഷണവും കഞ്ചാവും ഹരമെന്ന് വെളിപ്പെടുത്തൽ; മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നു പണം കവര്‍ന്ന സംഭവത്തില്‍ കൊരട്ടി സ്വദേശി റിയാദ് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഫെയ്സ്ബുക്കിലൂടെ കിട്ടിയത് നാല് കാമുകിമാരെ; കവര്‍ച്ചക്ക് പോകുമ്പോള്‍ കാമുകിയെയും ഒപ്പം കൂട്ടും; മോഷണവും കഞ്ചാവും ഹരമെന്ന് വെളിപ്പെടുത്തൽ; മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നു പണം കവര്‍ന്ന സംഭവത്തില്‍ കൊരട്ടി സ്വദേശി റിയാദ് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖിക

തൃശൂര്‍: കവര്‍ച്ച നടത്താന്‍ പോകുമ്പോള്‍ കാമുകിയെയും ഒപ്പം കൂട്ടുന്ന കൊരട്ടി സ്വദേശി റിയാദിനെ കുറിച്ച്‌ പുറത്തുവരുന്നത് രസകരമായ വസ്തുതകള്‍.

ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട നാലാമത്തെ യുവതിയാണു തനിക്കൊപ്പമുള്ളതെന്നു റിയാദ് വെളിപ്പെടുത്തി. മോഷ്ടാവാണെന്ന വിവരം 4 പേരോടും റിയാദ് പറഞ്ഞിരുന്നത്രേ. കാമുകിയുടെ അറിവോടെയായിരുന്നു ഇയാളുടെ കഞ്ചാവ് ഉപയോ​ഗവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നു പണം കവര്‍ന്ന സംഭവത്തില്‍ റിയാദ് ഉള്‍പ്പെടെയുള്ള മൂന്നംഗ കവര്‍ച്ചാ സംഘത്തെ നിഴല്‍ പൊലീസ് പിടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്നു റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണെന്നു വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃശൂര്‍, എറണാകുളം ജില്ലകളിലായി 12 പെട്രോള്‍ പമ്പുകളില്‍ നിന്നു പണം കവര്‍ന്ന കേസില്‍ പ്രതികളായ കൊരട്ടി മാമ്പ്ര ചെമ്പട്ടില്‍ റിയാദ് (20), മലപ്പുറം താനൂര്‍ അട്ടത്തോട് താണിക്കടവന്‍ റഫീക്ക് (ശിഹാബ് – 32), അരീക്കോട് തെരാട്ടുമ്മല്‍ നെല്ലിപ്പാവുങ്കല്‍ നൗഫാന്‍ (27) എന്നിവരെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ ഹോട്ടലില്‍ നിന്നാണു പൊലീസ് പിടികൂടിയത്. ഹോട്ടലിലെ 108ാം നമ്പര്‍ മുറിയില്‍ റ‍ിയാദ് ഉണ്ടെന്ന വിവരത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടത് കഞ്ചാവുവലിച്ചു കൊണ്ടിരുന്ന പ്രതിയെയാണ്.

കഞ്ചാവ് വലിക്കു സാക്ഷിയായി കാമുകിയും ഒപ്പമുണ്ടായിരുന്നു. കവര്‍ച്ചയ്ക്കു പോയപ്പോള്‍ കാമുകിയെ ഒപ്പം കൂട്ടിയതെന്തിനെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം റിയാദ് വെളിപ്പെടുത്തിയില്ല.

4 ബൈക്കുകള്‍, 3 കാറുകള്‍ എന്നിവയും ഇക്കാലത്തിനിടെ റിയാദ് മോഷ്ടിച്ചിട്ടുണ്ട്. ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞ ശേഷം ഏതാനും മാസം മുന്‍പാണു പുറത്തിറങ്ങിയത്. പട്ടാമ്പി റോഡിലുള്ള സി.കെ.താവു ആന്‍ഡ് കമ്പനിയുടെ പമ്പില്‍ നിന്ന് 3.5 ലക്ഷവും കാണിപ്പയ്യൂര്‍ മാള ഫ്യൂവല്‍സില്‍ നിന്ന് 12,000 രൂപയും മോഷ്ടിച്ച കേസിലാണു നിഴല്‍ പൊലീസ് റിയാദിനെ അറസ്റ്റ് ചെയ്തത്.

കാര്യമായി പണം തടയുന്ന ഓരോ മോഷണത്തിനു ശേഷവും ആഡംബര ജീവിതമാണു തന്റെ പതിവെന്നു പ്രതി പൊലീസിനോടു പറഞ്ഞു. റ‍ിസോര്‍ട്ടുകളില്‍ മുറിയെടുത്തു പണം തീരുംവരെ താമസിക്കും. അതിനു ശേഷം അടുത്ത മോഷണത്തിനു പദ്ധതിയിടുമെന്നും പൊലീസിനോട് പറഞ്ഞു.