video
play-sharp-fill

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ ദേശ് ശക്തി എന്ന് സൂചന

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ ദേശ് ശക്തി എന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മുനമ്ബം തീരത്ത് നിന്നും 44 കിലോമീറ്റർ അകലെ തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 15 മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് തീരം വിട്ടത്. മീൻപിടിത്ത ബോട്ടിൽ കൂറ്റൻ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ത്യൻ ചരക്കുകപ്പലായ ദേശ് ശക്തിയാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോകുകയായിരുന്നു. എന്നാൽ ആദ്യമ നിർത്തിയെന്നും ഉടൻതന്നെ ഓടിച്ചു പോയെന്നുമാണ് കപ്പൽ ഓടിച്ചിരുന്ന എഡ്‌വിൻ പറഞ്ഞത്. അപകടത്തിൽ പെട്ട മറ്റ് ഒമ്പത് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിൽ മലയാളിയും ഉൾപ്പെടുന്നു. യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.