video
play-sharp-fill

മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പീഡനത്തെ തുടർന്നു; അശ്ലീല ചിത്രങ്ങൾ കൈവശം വച്ച് യുവാക്കൾ ഭീഷണിപ്പെടുത്തി; മൂന്നു വർഷത്തോളം തുടർന്ന പീഡനത്തിനൊടുവിൽ രക്ഷപെടാൻ പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം

മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പീഡനത്തെ തുടർന്നു; അശ്ലീല ചിത്രങ്ങൾ കൈവശം വച്ച് യുവാക്കൾ ഭീഷണിപ്പെടുത്തി; മൂന്നു വർഷത്തോളം തുടർന്ന പീഡനത്തിനൊടുവിൽ രക്ഷപെടാൻ പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് മൂന്നു വർഷം നീണ്ടു നിന്ന പീഡനത്തിനൊടുവിൽ. ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളുടെ അശ്ലീല ചിത്രവും വീഡിയോയും കൈവശം വച്ചു യുവാക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എരുമേലി ചീരംപടവ് രാഹുൽ രാജ് (20), മുണ്ടക്കയം ഏന്തമ്പടിയ്ക്കൽ അനന്തു (20), മുണ്ടക്കയം മടുക്ക കണ്ണങ്കേരിൽ മഹേഷ് (20) എന്നിവരെ മുണ്ടക്കയം പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷമാണ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 2016 മുതൽ മൂന്നു പ്രതികളുടെ പെൺകുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പെൺകുട്ടികൾക്കു രണ്ടു പേർക്കും പതിനഞ്ചു വയസുമാത്രമാണ് പ്രായം.

സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ മഹേഷാണ് ആദ്യം പരിചയപ്പെട്ടത്. തുടർന്നു, ഇയാൾ ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ചു. തുടർന്നു പ്രതിയായ മഹേഷ് പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സുഹൃത്തുക്കൾക്കു കൈമാറി. തുടർന്നു, ഈ അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ചു സുഹൃത്തുക്കളും മറ്റുള്ള പ്രതികളും ചേർന്നു പെൺകുട്ടികളെ പല തവ പല സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു.

തിങ്കളാഴ്ച മുണ്ടക്കയം വള്ളക്കടവ് പാലത്തിൽ നിന്നും കൈകൾ കൂട്ടിക്കെട്ടിയ പെൺകുട്ടികൾ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മണിമലയാറ്റിലേയ്ക്കു കൈകൾ കൂട്ടിക്കെട്ടിയാണ് ഇരുവരും ചാടാൻ ശ്രമിച്ചത്. സംഭവം കണ്ടു നിന്ന നാട്ടുകാരും പൊലീസും ചേർന്നു പെൺകുട്ടികളെ പിടികൂടുകയായിരുന്നു. തുടർന്നു, ഇവരെ കൗൺസിലിംങിനു വിധേയരാക്കി.

ആദ്യം ടിക്ക് ടോക്ക് വീഡിയോ ചെയ്തതിൽ വീട്ടുകാർ വഴക്കു പറയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്നായിരുന്നു പെൺകുട്ടികൾ പൊലീസിനു നൽകിയ മൊഴി. ഇവരുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് സംഘം പെൺകുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ഇതോടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്നു, കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് പ്രതിയായ മഹേഷ് ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. തുടർന്നു, മഹേഷിനെ അറസ്റ്റ് ചെയ്തു.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.