
തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.അഞ്ചര വർഷത്തിന് ശേഷമാണ് മകള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാതീയമായി അധിക്ഷേപിച്ചെന്ന ഡിജിപിയുടെ മകള്‍ സ്നിഗ്ധയുടെ പരാതി ക്രൈംബ്രാഞ്ച് തള്ളി.
കനകക്കുന്നില്‍ രാവിലെ നടക്കാൻ എത്തിയപ്പോള്‍ പോലീസ് ഡ്രൈവറായ ഗവാസ്കറെ ഡിജിപിയുടെ മകള്‍ പരസ്യമായി കയ്യേറ്റം ചെയ്തെന്നാണ് കേസ്. പരിക്കേറ്റ ഗവാസ്കർ ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസിലെ ദാസ്യപണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തതും
ഇതിന് ശേഷമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മർദ്ദനവുമായി ബന്ധപ്പെട്ട് ഗവാസ്കറിന്റെ ഭാര്യ രേഷ്മ പരാതി നല്‍കിയത്. മകളെ ഡ്രൈവർ കടന്നുപിടിച്ചെന്ന പരാതി സുധേഷും നല്‍കിയിരുന്നു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഗവാസ്കറിന് മേല്‍ പല സമ്മർദ്ദങ്ങളും ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസില്‍ തെളിവുകളില്ലെന്നും ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുൻപാണ് സർവ്വീസില്‍ നിന്ന് വിരമിച്ചത്.