
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സ്കൂള്‍ കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് രോഗം വ്യാപിക്കുന്നു. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ ഒരു മാസത്തിനിടെ തന്നെ അഞ്ച് സ്കൂളുകളാണ് അടച്ചത്.
തമ്പകച്ചുവട് യുപി സ്കൂളിലെ യു.കെജി വിഭാഗത്തിനും, നീര്‍ക്കുന്നം എച്ച്ഐഎല്‍പി സ്കൂളിനും, മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ എല്‍പി സെക്ഷനും, മണ്ണഞ്ചേരിയിലെ അല്‍ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി, യു.കെജി ക്ലാസുകള്‍ക്കും, കലവൂര്‍ ഗവ.ഹൈസ്കൂളിലെ എല്‍കെജി, യുകെജി വിഭാഗത്തിനുമാണ് 21 ദിവസത്തേക്ക് അവധി നല്‍കിയത്. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തും.
രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.മുണ്ടിനീര് ഭേദമാക്കാനാകുന്നതാണെങ്കിലും പകര്‍ച്ചാസാദ്ധ്യത കൂടുതലാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.



