സാങ്കേതികത്തകരാർ മൂലം കൊച്ചി-ഷാർജ വിമാനം അടിയന്തരമായി മുംബൈയിലിറക്കി.
ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മുംബൈയിലിറക്കിയത്.കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ നാലരയോടെ മുംബൈയിലിറക്കുകയായിരുന്നു. വിമാനം ഇറങ്ങുന്ന വേളയിൽ ഫയർ ഫോഴ്‌സ് അടക്കമുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.പറന്നു തുടങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ യാത്ര തീരെ സുഖകരമായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരെ മുഴുവൻ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ആറു മണിക്കൂറിന് ശേഷമാണ് യാത്രക്കാർക്ക് സൗകര്യം ഒരുക്കിയത്.